മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢിലെ സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു

ബിജാപുർ : ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ വെള്ളിയാഴ്ച മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു. സ്‌ഫോടനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. 202-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അരുൺ കുമാർ യാദവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം സിആർപിഎഫിന്റെ യൂണീറ്റായ കോബ്രയുടെ ദൗത്യത്തിനിടയിലായിരുന്നു സ്ഫോടനം. ഐഇഡിക്ക് മുകളിൽ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമായത്.
പരിക്ക് ഗുരുതരമല്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിശോധനക്കായി വിമാനമാർഗ്ഗം റായ്‌പൂരിൽ എത്തിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ബസ്തർ മേഖലയിലെ വനപാതകളിൽ മാവോയിസ്റ്റുകൾ ഐഇഡികൾ സ്ഥാപിക്കാറുണ്ട്.









0 comments