മണിപ്പുരിലെ ഏറ്റുമുട്ടൽ: 6 പേർ പിടിയിൽ

ന്യൂഡൽഹി : മണിപ്പുരിൽ ഏറ്റുമുട്ടിയ തീവ്ര മെയ്‌തി സംഘടനയായ ആരംബായ് തെങ്കോലിന്റെയും യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെയും (പാമ്പേ വിഭാഗം) ആറ് പ്രവർത്തകരെ അറസ്റ്റുചെയ്‌തതായി മണിപ്പുർ പൊലീസ്. കിഴക്കൻ ഇംഫാൽ ജില്ലയിൽ ഞായറാഴ്‌ചയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.
നാല് യുഎൻഎൽഎഫ് പി പ്രവർത്തകരെ അന്നുതന്നെ അറസ്റ്റ്‌ചെയ്‌തിരുന്നു. തുടർന്ന് കിഴക്കൻ ഇംഫാലിലെ ഖുറായിലുള്ള ആരംബായ്തെങ്കോൽ ഓഫീസ് പൊലീസ് റെയ്‌ഡ് ചെയ്‌ത് ആയുധങ്ങളും വെടിക്കോപ്പുകളും 15 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. രണ്ട് പ്രവർത്തകരെയും അറസ്റ്റ്‌ചെയ്‌തു. ബിഷ്‌ണുപുർ ജില്ലയിൽ നിരോധിത സംഘടനയായ പ്രീപാക്കിന്റെ മൂന്ന് പ്രവർത്തകരെയും അറസ്റ്റുചെയ്‌തു.
ആയുധങ്ങൾ പിടിച്ചെടുത്തു. പ്രീപാക്കിന്റെ മറ്റൊരു പ്രവർത്തകനെ കിഴക്കൻ ഇംഫാൽ ജില്ലയിൽനിന്ന് പിടികൂടി. 2023ൽ യുഎൻഎൽഎഫ്–- പി സംഘടനയുമായി കേന്ദ്രസർക്കാർ വെടിനിർത്തലിൽ ഏർപ്പെട്ടിരുന്നു.









0 comments