വായ്പ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയൂടെ മൂക്ക് കടിച്ചെടുത്തു

man bites wifes nose
വെബ് ഡെസ്ക്

Published on Jul 12, 2025, 09:51 AM | 1 min read

ബം​ഗളൂരൂ : വായ്പ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയൂടെ മൂക്ക് കടിച്ചെടുത്തു. കർണാടകത്തിലെ ദാവൻഗരെയിലാണ് സംഭവം. യുവതി എടുത്ത വായ്പയുടെ പേരിലായിരുന്നു തർക്കം. ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് മൂക്ക് കടിച്ചുമുറിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.


ബം​ഗളൂരൂ സ്വദേശിനിയായ വിദ്യയെയാണ് ഭർത്താവ് വിജയ് ഉപദ്രവിച്ചത്. വിദ്യ എടുത്ത വായ്പയ്ക്ക് വിജയ് ജാമ്യം നിന്നിരുന്നു. ഗഡുക്കൾ അടയ്ക്കാഞ്ഞതോടെ കടം കൊടുത്തവർ വിദ്യയെയും വിജയ്‌യെയും ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെയാണ് ദമ്പതികൾക്കിടയിൽ തർക്കമുണ്ടായത്. യുവതിയെ മർദിച്ച് നിലത്തേക്ക് തള്ളിയിട്ട ശേഷം മൂക്ക് കടിച്ചെടുക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഇവരെ ചന്നഗിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യയുടെ മൂക്കിന്റെ അ​ഗ്രഭാ​ഗം അറ്റുപോയിട്ടുണ്ട്. വിദ്യ നൽകിയ പരാതിയിൽ വിജയ്ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ശിവമോഗയിലെ ജയനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ദാവണഗരെ ജില്ലയിലെ ചന്നഗിരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home