മലേഗാവ് സ്‌ഫോടനക്കേസ് വിധി: ഇരകളുടെ കുടുംബം ഹൈക്കോടതിയിൽ

മുംബൈ
: മലേഗാവ് സ്‌ഫോടനക്കേസിൽ ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ ഉൾപ്പെടെയുള്ള ഏഴുപ്രതികളെ വെറുതെവിട്ട കോടതി വിധി ചോദ്യം ചെയ്‌ത് ഇരകളുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സ്‌ഫോടനത്തിൽ മരിച്ച ആറുപേരുടെ കുടുംബമാണ് മുംബൈ എൻഐഎ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്‌ത് തിങ്കളാഴ്‌ച ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
തെളിവില്ലെന്ന് ചൂണ്ടികാട്ടി ജൂലൈ 31 നാണ് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെ കോടതി വെറുതെവിട്ടത്.









0 comments