മലേഗാവ് സ്ഫോടനം: വിചാരണ അവസാനഘട്ടത്തിൽ
ജഡ്ജിയെ വീണ്ടും മാറ്റി

court
വെബ് ഡെസ്ക്

Published on Apr 07, 2025, 01:07 AM | 1 min read

മുംബൈ: ബിജെപി മുൻ എംപി പ്ര​ഗ്യാസിങ് ഠാക്കൂർ പ്രതിയായ 2008ലെ മലേ​ഗാവ് സ്ഫോടനകേസിലെ വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജഡ്‍ജിയെ സ്ഥലംമാറ്റി. കേസിൽ വാദം കേട്ട എൻഐഎ പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടിയെയാണ് നാ​ഗ്പുരിലേക്ക് സ്ഥലം മാറ്റിയത്. 17 വർഷം നീണ്ട കേസിൽ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്‍ജിയാണ് ലഹോട്ടി. ശനിയാഴ്ചയാണ് അവസാനമായി കേസിൽ വാദം കേട്ടത്.


പ്രോസിക്യൂഷനോടും പ്രതിഭാ​ഗത്തോടും ഏപ്രിൽ 15നുള്ളിൽ വാദം പൂർത്തിയാക്കാൻ അന്ന് ജഡ്ജി നിർദേശിച്ചിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. 2008 സെപ്തംബർ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേ​ഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. യുഎപിഎ അടക്കം ചുമത്തിയകേസിൽ പ്ര​ഗ്യാസിങ്, ഠാക്കൂർ, ലെഫ്. കേണൽ പ്രസാദ് പുരോ​​ഹിത് തുടങ്ങിയവരാണ് പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Home