മാലേ​ഗാവ് സ്‌ഫോടനക്കേസിൽ വിധി ഇന്ന്

malegaon blast case

pragya singh thakur

വെബ് ഡെസ്ക്

Published on Jul 31, 2025, 02:47 AM | 1 min read


മുംബൈ

ബിജെപി മുന്‍ എംപി പ്ര​ഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ 2008ലെ മാലേ​ഗാവ് സ്‌ഫോടനക്കേസിൽ എൻഐഎ പ്രത്യേക കോടതി വ്യാഴാഴ്‌ച വിധി പറയും. പ്രത്യേക കോടതി ജഡ്‍ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ ജസ്റ്റിസ്‌ ലാഹോട്ടിയെ നാ​ഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റി. 2018ലാണ് വിചാരണ തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിൽ 19ന് വിചാരണ പൂര്‍ത്തിയായി. കേസിൽ വാദം കേട്ട അഞ്ചാമത്തെ ജഡ്‍ജാണ് ലഹോട്ടി.


2008 സെപ്തംബര്‍ 29ന് മഹാരാഷ്‌ട്ര നാസിക് ജില്ലയിലെ മാലേ​ഗാവിലെ പള്ളിക്കുസമീപം സ്‍ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.


യുഎപിഎ അടക്കം ചുമത്തിയ കേസിൽ ലെഫ്. കേണൽ പ്രസാദ് പുരോ​​ഹിത് , റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ​ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍. സംഝോത എക്‌സ്‌പ്രസിലും ഹൈദരാബാദിലെ മക്ക മസ്‌ജിദിലും സ്‌ഫോടനം നടന്ന സ്‌ഫോടനക്കേസുകളിലും ഇതേ സംഘം അറസ്‌റ്റിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home