മാലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടു

മഹാരാഷ്ട്ര : മാലേഗാവ് സ്ഫോടനക്കേസിലെ പ്രഗ്യാ സിങ് ഉൾപ്പെടെ ഏഴ് പ്രതികളെയും വെറുതേ വിട്ട് കോടതി. വിധി പ്രസ്താവം 17 വർഷത്തിന് ശേഷം. പ്രത്യേക എൻഐഎ കോടതിയാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടത്. ഗൂഡാലോചനയും ആർഡിഎക്സ് പ്രോസ്യുക്യൂഷനും തെളിയിക്കാനായില്ല. എൻഐഎ നടത്തിയ അന്വേഷണത്തിലാണ് തെളിവുകളൊന്നും ലഭിക്കാഞ്ഞത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഹിന്ദുത്വവാദികളുടെ ഭീകരാക്രമണ കേസുകൾ എൻഐഎ അന്വേഷിച്ച് പരാജയമാകുന്നത് സ്ഥിരമാകുകയാണ്.
മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്‍തംബർ 29ന് നടന്ന സ്‍ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും 101 പേർക്ക്‍ പരിക്കേൽക്കുകയും ചെയ്‍തിരുന്നു. സംഘപരിവാറുമായി അടുത്തബന്ധം പുലർത്തുന്ന സ്വാധ്വി പ്രഗ്യാസിങ്‍ താക്കൂറും പുരോഹിതും ഉൾപ്പെടെയുള്ളവരാണ് സ്‍ഫോടനം ആസൂത്രണം ചെയ്‍തതെന്ന് പിന്നീട്‍ കണ്ടെത്തി. പ്രഗ്യാസിങ്‍ ഉൾപ്പെടെയുള്ളവർക്ക്‍ ക്ലീൻചിറ്റ് നൽകിയ എൻഐഎ നടപടി പ്രത്യേക കോടതി കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കി.









0 comments