മധ്യപ്രദേശിൽ ബിജെപി സർക്കാർ ജയിലിലടച്ച മലയാളി വൈദീകന്‌ ജാമ്യം

Malayali priest
avatar
സ്വന്തം ലേഖകൻ

Published on Nov 06, 2025, 09:28 PM | 1 min read

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനക്കുറ്റമാരോപിച്ച്‌ മധ്യപ്രദേശിലെ ബിജെപി സർക്കാർ ജയിലിലടച്ച മലയാളി വൈകീകന്‌ ജാമ്യം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ഫാ. ഗോഡ്‌വിനാണ് രത്‌ലാം ജില്ല കോടതി ജാമ്യം നൽകിയത്‌. സിഎസ്‌ഐ സഭാംഗമായ ഫാ.ഗോഡ്‌വിൻ മതപരിവർത്തനം നടത്തിയെന്നും അതിന്‌ പണം നൽകിയെന്നുമായിരുന്നു പൊലീസ്‌ വാദം. എന്നാൽ വാദങ്ങളൊന്നും തെളിയിക്കാൻ പൊലീസിന്‌ കഴിഞ്ഞിട്ടില്ലന്നും കേവലം ആരോപണങ്ങൾ മാത്രമാണിതെന്നും കോടതിക്ക്‌ ബോധ്യപ്പെട്ടതോടെയാണ്‌ ജാമ്യം ലഭിച്ചത്‌.


കഴിഞ്ഞ ദിവസവും ജാമ്യഹർജി പരിഗണിച്ചുവെങ്കിലും കേസ്‌ ഡയറി പൊലീസ്‌ ഹാജരാക്കാതിരുന്നതിനെ തുടർന്ന്‌ ഫാ. ഗോഡ്‌വിന ജാമ്യം ലഭിച്ചിരുന്നില്ല. 25 വർഷമായി ഉത്തരേന്ത്യയിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ഫാ.ഗോഡ്‌വിൻ 12 വർഷമായി മധ്യപ്രദേശിലെ ജാബുവയിൽ പ്രവർത്തിച്ചുവരികയായിരുന്നു. അജ്ഞാതൻ നൽകിയ പരാതിയിൽ ഫാ. എഡ്‌വിന്റെ പേര്‌ പൊലീസ്‌ എഴുതിച്ചേർത്തശേഷം ജയിലിടയ്ക്കുകയായിരുന്നുവെന്ന്‌ സഹപ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞമാസം 25 രത്‌ലാം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 12 ദിവസം അദ്ദേഹം ജയിലിൽക്കിടന്നു. ബിജെപി സർക്കാർ ക്രൈസ്‌തവർക്ക്‌ നേരെ മതപരിവർത്തന വിരുദ്ധ നിയമം ദുരുപയോഗിക്കുന്നുവെന്ന വ്യാപക വിമർശനത്തിനിടെയാണ്‌ ഫാ.എഡ്‌വിന്റെ അറസ്‌റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Home