ജാതിനോക്കി ക്ഷേത്രപ്രവേശനം തടയരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ
ജാതിവിവേചനത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. നിയമവാഴ്‌ച നിലനിൽക്കുന്ന രാജ്യത്ത് ജാതിയുടെ പേരിൽ ക്ഷേത്രപ്രവേശനം തടയാനാവില്ലെന്ന് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേശ് വ്യാഴാഴ്‌ച വ്യക്തമാക്കി. അരിയല്ലൂർ ജില്ലയിലെ ഉദയർപാളയം പുതുക്കുടി അയ്യനാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് പട്ടികജാതി വിഭാഗത്തെ വിലക്കുന്നതിനെതിരായ ഹർജിയാണ് പരിഗണിച്ചത്. ഓരോ ഹിന്ദുവിനും ഏത് ക്ഷേത്രത്തിലും പ്രവേശിക്കാനും പ്രാർഥിക്കാനും നിയമമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലും ഉത്സവങ്ങളിലും ജാതിവിവേചനമില്ലാതെ എല്ലാവർക്കും ആരാധനാസ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്കും ആർഡിഒയ്‌ക്കും കോടതി നിർദേശം നൽകി.







0 comments