മദ്രാസ് ഹൈക്കോടതി
print edition ജഡ്‍ജിയെ ചെരിപ്പെറിയാൻ ശ്രമം

ചെന്നൈ
മദ്രാസ് ഹൈക്കോടതി കോംപ്ലക്‌സിലെ ആറാം അഡിഷണൽ കോടതി ജഡ്‍ജി വി പാണ്ഡ്യരാജിനു നേരെ ചെരിപ്പെറിയാൻ പ്രതിയുടെ ശ്രമം. നിരവധി കേസുകളിൽ പ്രതിയായ കറുക്ക വിനോദി (39) നെ ടി നഗറിലെ സര്‍ക്കാര്‍ മദ്യവിൽപ്പനശാലയ്‌ക്കുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ കോടതിയിലെത്തിച്ചപ്പോഴായിരുന്നു ആക്രമണശ്രമം.
രാജ്‍ഭവനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞകേസിൽ എൻഐഎ കോടതി കഴിഞ്ഞദിവസം ഇയാളെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജഡ്‍ജി വി പാണ്ഡ്യരാജ് കേസ് പരിഗണിക്കുന്നതിനിടെ, രാജ്ഭവൻ കേസിൽ വലിയ ശിക്ഷകിട്ടിയെന്ന് ആക്രോശിച്ചുകൊണ്ട് ചെരിപ്പ് ഊരി എറിയാൻ നോക്കിയെങ്കിലും ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ തടയുകയായിരുന്നു.







0 comments