മുർഷിദാബാദ് സന്ദർശിക്കാൻ എം എ ബേബിക്ക് അനുമതി നിഷേധിച്ചു

bengal
വെബ് ഡെസ്ക്

Published on Apr 22, 2025, 11:01 AM | 1 min read

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ സംഘർഷം രൂക്ഷമായ മുർഷിദാബാദ് സന്ദർശിക്കാൻ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ. ഏപ്രിൽ 11ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് മുർഷിദാബാദിൽ സംഘർഷം രൂക്ഷമായത്‌. വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് സിപിഐ എം പ്രവർത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്.

സംഘർഷ സ്ഥലം സന്ദർശിക്കാനും കൊല്ലപ്പെട്ട പാർടി പ്രവർത്തകരുടെ വീടുകളിൽ പോകാനുമായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി അനുമതി തേടിയത്. സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കാതെ, മമത സർക്കാരും കേന്ദ്രസർക്കാരും പരസ്പരം പഴിചാരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home