'ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; വിമർശനവുമായി എം എ ബേബി

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. രാജ്യത്തെ ജനങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശമെങ്കിൽ ഇൻഷുറൻസിൽ 100 ശതമാനം എഫ്ഡിഐ അനുവദിക്കുകയോ പ്രതിരോധം, ഖനനം തുടങ്ങിയ നിർണായക മേഖലകളെ ചൂഷണത്തിനായി തുറന്നുകൊടുക്കുകയോ ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. യു എസ് ചുമത്തുന്ന തീരുവയുടെ ഭീഷണിക്കുമുന്നിൽ ഉറച്ചുനില്ക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
നാളെ മുതലാണ് (സെപ്റ്റംബർ 22) ജിഎസ്ടി നിരക്ക് ഇളവ് പ്രാബല്യത്തിൽ വരികയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതിനെ തുടർന്നാണ് എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയുമായി നല്ല ബന്ധം പുലർത്തുന്ന ട്രംപിന്റെ നിലവിലെ നയങ്ങളിൽ പ്രവാസികൾ വലഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ അതിന്മേൽ ഒരു പ്രതികരണവും നടത്താതെയാണ് മോദിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ രംഗത്ത് വന്നിട്ടുമുണ്ട്.









0 comments