മാഹിയില്‍ മദ്യ വില കുത്തനെ കൂട്ടി; വർധന 20 ശതമാനം വരെ

മാഹി : പോണ്ടിച്ചേരിയിൽ മദ്യത്തിന് വില വര്‍ധിപ്പിച്ചു. എക്‌സൈസ് തീരുവ കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. വിവിധ ഇനം മദ്യങ്ങൾക്ക് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ വിലവര്‍ധന ബാധകമാകും.
50 ശതമാനത്തോളം വര്‍ധന നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. വലിയ തോതിലുള്ള വിലവര്‍ധന ഇവിടത്തെ മദ്യവില്‍പ്പന തന്നെ ഇല്ലാതാക്കുന്ന സാഹചര്യമായിരുന്നു. മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധിച്ചു. ഇതിന് തുടർച്ചയായാണ് 20 ശതമാനം വര്‍ധന എന്ന തീരുമാനത്തിലേക്കിയത്.
മദ്യശാലകളിൽ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി( എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. നിലവിൽ സ്റ്റോക്കുള്ള പഴയ മദ്യം പഴയ വിലയിൽ തന്നെ ലഭ്യമാക്കണം. പഴയ സ്റ്റേക്ക് വർധിപ്പിച്ച വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് എതിരെ 2011ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി(എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം നടപടി ഉണ്ടാവും. പരാതികള്‍ 04132262090 എന്ന നമ്പറില്‍ രേഖപ്പെടുത്താനും അറിയിപ്പിൽ പറയുന്നു.









0 comments