5000 കോടി രൂപയുടെ ബോണ്ട് വാങ്ങി: അദാനി ഗ്രൂപ്പിൽ വീണ്ടും എൽഐസി നിക്ഷേപം

ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപനമായ എൽഐസി സ്വകാര്യകുത്തകയായ അദാനി കമ്പനിയിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തിയത് വിവാദമാകുന്നു. അദാനി പോർട്ട്‌സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ ബോണ്ട് പൂർണമായും എൽഐസി വാങ്ങി. രൂപയിലുളള അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബോണ്ടിറക്കലാണിത്. ഇത്ര കാലാവധിയുള്ള ബോണ്ടും ഇതാദ്യം. എൽഐസിയുമായി നേരത്തെ തന്നെ ധാരണയിലെത്തിയ ശേഷമാണ് ബോണ്ടിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. അദാനി ബോണ്ട് വാങ്ങാൻ എൽഐസിക്കുമേൽ ബാഹ്യസമർദമുണ്ടോയെന്നത് വ്യക്തമല്ല.
അദാനി പോർട്ട്‌സിന്റെ നിലവിലെ കടബാധ്യതകളും മറ്റും തിരിച്ചടയ്‌ക്കുന്നതിനും തുറമുഖ വികസനത്തിനുള്ള മൂലധന നിക്ഷേപത്തിനുമാകും ബോണ്ട് തുക ഉപയോഗിക്കും.
അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽഐസി നേരത്തെ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും വിവാദമായി മാറിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെയും മറ്റും ഘട്ടത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വലിയതോതിൽ ഇടിഞ്ഞപ്പോൾ എൽഐസി നിക്ഷേപത്തിനും വലിയ നഷ്ടം സംഭവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള വ്യവസായ ഗ്രൂപ്പാണ് അദാനിയുടേത്. ഈ പശ്‌ചാത്തലത്തിൽ പൊതുമേഖലാ സ്ഥാപനം നടത്തുന്ന വൻനിക്ഷേപം പല സംശയങ്ങളും ഉണർത്തുന്നതാണ്.









0 comments