ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടാൻ 699 സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 699 പേരാണ് ജനവിധി തേടുന്നത്. ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഡൽഹിയിലെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.
തുടർച്ചയായി മൂന്നാം തവണ അധികാരം ലക്ഷ്യമിട്ടായിരുന്നു ആം ആദ്മിയുടെ പ്രചരണം. അധികാരം തിരിച്ചു പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. 35000 ത്തോളം പൊലീസ്, അർദ്ധ സൈനിക വിഭാഗത്തയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ എഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
0 comments