യുഎസ് തീരുവ, കന്യാസ്‌ത്രീകൾക്ക് നേരെ ആക്രമണം; പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ ധർണ

ന്യൂഡൽഹി: ഇടതുപക്ഷ എംപി മാർ പാർലമെന്റിന് മുന്നിൽ ധർണ നടത്തി. അമേരിക്കൻ സാമ്രാജ്യവാദത്തിനെതിരെയും ഒഡീഷയിൽ വൈദികർക്കും കന്യാസ്‌ത്രീകൾക്കും നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചുമാണ് ധർണ സംഘടിപ്പിച്ചത്.
അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ നിശബ്ദത തുടരുകയാണ്. ഛത്തീസ്‌ഗഡിന് പിന്നാലെ ഒഡീഷയിലും വൈദികർക്കും കന്യാസ്‌ത്രീകൾക്കും നേരെ തീവ്രഹിന്ദുത്വ വാദികൾ ആക്രമിച്ചിരുന്നു.
ധർണയിൽ സിപിഐ എം എംപിമാരയ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, ആർ സച്ചിതാനന്ദം എന്നിവരും സിപിഐ എംപിമാരായ പി പി സുനീർ, വി സെൽവരാജ്, പി സന്തോഷ് കുമാർ എന്നിവരും സിപിഐ എംഎൽ എംപിമാരായ സുധാമ പ്രസാദ്, രാജാ റാം എന്നിവരും പങ്കെടുത്തു.









0 comments