ബംഗാൾ കലാപം: കേന്ദ്രവും സംസ്ഥാനവും പ്രതിക്കൂട്ടിൽ

bengal
avatar
ടി എസ് ശ്രുതി

Published on Apr 17, 2025, 05:26 PM | 3 min read

ഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ ബംഗാളിൽ നടക്കുന്നത്‌ വർഗീയ ധ്രുവീകരണ ശ്രമം. ബംഗാൾ ഭരിക്കുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺസ്രും കേന്ദ്രം ഭരിക്കുന്ന എൻഡിഎയും വഖഫ്‌ ഭേദഗതി നിയമത്തെ മറയാക്കി സംസ്ഥാനത്ത്‌ വർഗീയ സഘർഷം അഴിച്ചു വിടാൻ ശ്രമിക്കുകയാണ്‌. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിഷേധത്തെതുടർന്നുണ്ടായ ആക്രമണങ്ങൾ ഇതിന് തെളിവാണ്. ഈ സ്ഥിതി സൃഷ്ടിച്ചതാകട്ടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും.


കലാപത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നത് തടയുന്നതിനിടെ ആക്രമികൾ ഇല്ലാതാക്കിയത്‌ മൂന്നു പേരുടെ ജീവനാണ്. സിപിഐ എം പ്രവർത്തകരായ ഹരഗോബിന്ദ ദാസ്‌, മകൻ ചന്ദൻ ദാസ്‌ എന്നിവരാണ്‌ കൊല്ലപ്പെട്ടവരിൽ രണ്ടുപേർ. ഇവരുടെ കുടുംബത്തിന്റെ ചുമതല സിപിഐ എം ഏറ്റെടുത്തിട്ടുണ്ട്‌. സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും (ടിഎംസി) രാജ്യം ഭരിക്കുന്ന പാർടിയായ ബിജെപിയും ആക്രമണങ്ങളിൽ പ്രത്യക്ഷ കക്ഷികളാണെന്നും അക്രമം തടയുന്നതിൽ സംസ്ഥാന പൊലീസും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണ്‌ മുർഷിദാബാദിലെ കലാപങ്ങൾ തെളിയിക്കുന്നത്‌. വർഗീയതയെ ആയുധമാക്കി സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്‌ടിക്കുക തീവ്രഹിന്ദുപ്രത്യയശാത്രം മുന്നോട്ടുവെക്കുന്ന ബിജെപിയുടെ എല്ലാകാലത്തെയും തന്ത്രമാണ്‌.

bengal


മുർഷിദാബാദിൽ 66.27% ത്തിലധികം പേർ ഇസ്ലാം മതം പിന്തുടരുന്നവരും 33.21% പേർ ഹിന്ദുമതം പിന്തുടരുന്നവരുമാണ്. നവാബുമാരുടെ കാലം മുതൽ തുടങ്ങിയ സാംസ്കാരികവും മതപരവുമായ സൗഹൃദത്തിന്റെ വലിയ ചരിത്രമാണ് മുർഷിദാബാദിനുള്ളത്. ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു മുർഷിദാബാദ്‌. മുപ്പത്തിനാല്‌ വർഷം കമ്മ്യൂണിസ്റ്റ്‌ പാർടി പശ്ചിമബംഗാളിൽ ഭരിച്ചപ്പോൾ ഇത്തരത്തിൽ യാതൊരു വർഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഇതിൽ നിന്നും വ്യക്തമാണ്‌ തൃണമൂലിന്റെ ന്യൂനപക്ഷ വർഗീയതയും ബിജെപിയുടെ ഭൂരിപക്ഷ വർഗീയതയും ആണ് വർഗീയകലാപത്തിന്റെ രൂപത്തിലേക്ക്‌ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനെ മാറ്റിയെന്നത്. 2002ലെ ഗുജറാത്തായും നിലവിലെ മണിപ്പൂരായും ബംഗാളിനെ മാറ്റാണ്‌ കേന്ദ്രം ശ്രമിക്കുന്നതെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻകൂട്ടികണ്ട്‌ ബിജെപി കത്തിച്ച കലാപതീയിൽ എണ്ണകോരിയൊഴിക്കാനുള്ള ശ്രമമാണ്‌ മമത സർക്കാർ നടത്തുന്നത്‌.


ഏപ്രിൽ 11 മുതൽ സാംസർഗഞ്ചിലെയും സുതി ബ്ലോക്കിലെയും അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രശ്‌നബാധിത പ്രദേശത്ത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 നടപ്പിലാക്കി. എന്നാൽ കലാപം തുടങ്ങിയിട്ട്‌ രണ്ടു ദിവസം കഴിഞ്ഞിട്ട്‌ മാത്രമാണ്‌ അർധസൈനിക വിഭാഗമെത്തുന്നത്‌. ഞായറാഴ്‌ച സുതി, സാംസർഗഞ്ച് ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും പൊലീസും അർദ്ധസൈനിക വിഭാഗവും റൂട്ട് മാർച്ചുകൾ നടത്തി. ബംഗാളിൽ നടക്കുന്നത്‌ വർഗീയ കലാപമാണ്‌ എന്ന്‌ മമതയും അമിത്‌ഷായും ഉറപ്പിച്ച്‌ പറയന്നുണ്ട്‌. കലാപത്തിനു പിന്നിൽ അമിഷായാണെന്ന്‌ മമത പേരെടുത്തു പറയുന്നു. എന്നാൽ അതിനു പിന്നിൽ തങ്ങളാണെന്നുള്ള വസ്‌തുത മറച്ചുവെച്ചുകൊണ്ടാണ്‌ ഇരുവരുടെയും പരസ്‌പരം പഴിചാരൽ. 2026 ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, പശ്ചിമ ബംഗാളിൽ അശാന്തി സൃഷ്ടിക്കാനും ജനങ്ങളെ ധ്രുവീകരിക്കാനുമുള്ള ഗൂഢാലോചനയാണിതെന്ന് ഇതിൽ നിന്ന്‌ വ്യക്തമാണ്‌. രാമനവമി പോലുള്ള ആഘോഷങ്ങളിൽ കൊൽക്കത്ത ഹൈക്കോടതിയുടെ വിലക്കുണ്ടായിട്ടും ആയുധപ്രദർശനം നടത്തിയത്‌ ചർച്ചയായിരുന്നു. ഘോഷയാത്രയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ എന്താണ്‌ തെറ്റെന്നും ഹിന്ദുക്കൾ അവരുടെ ഇഷ്ടത്തിന്‌ ആഘോഷങ്ങൾ നടത്തുമെന്നും സംഭവത്തെ ന്യായീകരിച്ച്‌ ബിജെപി നേതാവ്‌ ദിലീപ്‌ ഘോഷ്‌ രംഗത്തെത്തത്തുകയുമുണ്ടായി.

amitഅമിത്‌ഷാ


വിദ്യാഭ്യാസ അഴിമതിയിലുംഅനധികൃത നിയമനത്തിനുമെതിരെ മുങ്ങിയിരിക്കുന്ന മമത സർക്കാരിനു നേരെ ബംഗാളിൽ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ പിടിവള്ളിയായി വഖഫ്‌ ദേദഗതി നിയമം വന്നത്‌. സ്കൂൾ സർവീസ് ലിസ്റ്റിൽ തിരിമറി നടത്തി വൻതോതിൽ കോഴപ്പണം വാങ്ങി അനധികൃതമായി നിയമനം നടത്തിയതുവഴി അർഹരായ ആയിരത്തിലഖികം പേർക്കാണ്‌ ജോലി നഷ്ട്ടപ്പെട്ടത്‌. ഈ പ്രതിഷേധത്തെയെല്ലാം പൊലീസ്‌ കായികമായാണ്‌ നേരിട്ടത്‌. ഹൗറ, മേദിനിപുർ, ജൽപായിഗുരി, ബാർധ്വമാൻ എന്നിവിടങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ പ്രക്ഷോഭകരെ പൊലീസ്‌ മർദിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. കൊൽക്കത്ത കസ്ബയിൽ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി തല്ലിചതച്ചു. അഴിമതി വെളിപ്പെട്ടതിനെ തുടര്‍ന്ന് 26,000ലേറെ അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ മമത സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായി. അതിനെ മറയ്ക്കാൻ വേണ്ടി വഖഫ്‌ ദേദഗതി നിയമത്തിൽ സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തെ തന്ത്രപൂർവം ഉപയോഗപ്പെടുത്തുകയും അതിന്‌ വർഗീയ ലഹളയുടെ സ്വഭാവം നൽകാൻ ശ്രമിക്കുകയുമാണ്‌ മമത സർക്കാർ ചെയ്‌തത്‌.

violenceകൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകരുടെ വീട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും കേന്ദ്രകമ്മിറ്റി അംഗം 
മീനാക്ഷി മുഖർജിയും സന്ദർശിക്കുന്നു


മുർഷിദാബാദിൽ നടക്കുന്നത് സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളുടെ പ്രേരണയാൽ മുൻകൂട്ടി ആസൂത്രണം ചെയ്ത വർഗീയ അക്രമമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. ​​രാമചന്ദ്ര ഡോം വ്യക്തമാക്കിയിരുന്നു. മാൾഡ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ, ഭരണകക്ഷിയായ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഉൾപ്പെടെയുള്ള വർഗീയ ശക്തികളും ആർഎസ്എസും കലാപത്തിനു സമാനമായ സാഹചര്യം സൃഷ്‌ടിക്കുന്നുണ്ട്‌.


2026 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, പശ്ചിമ ബംഗാളിൽ അശാന്തി സൃഷ്ടിക്കാനും ജനങ്ങളെ ധ്രുവീകരിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് രാമചന്ദ്ര ഡോം പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സമാധാനപരമാകണമെന്നും അക്രമങ്ങൾ ഒഴിവാക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അഭ്യർഥിച്ചിരുന്നു. സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ബിജെപിക്കും മറ്റ് വർഗീയ ശക്തികൾക്കും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ്‌ നിയമത്തിനെതിരെ സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്‌ സിപിഐ എം. കലാപ ബാധിത പ്രദേശങ്ങളിൽ അധികൃതർ ഇന്റർനെറ്റ്‌ വിച്ഛേദിച്ചിരിക്കുകയാണ്‌. ഫേസ്ബുക്ക് പോസ്റ്റുകൾക്ക്‌ വരെ ആളുകളെ അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണുള്ളത്‌.


പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു പറഞ്ഞതാണ്‌ ശരി സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കലാപമുണ്ടാകും അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ ഉണ്ടാകുകയുമില്ല. നിലവിൽ പശ്ചിമ ബംഗാളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌ ഒരാഗ്രഹം മാത്രമേയുള്ളൂ എന്ന്‌ അവരുടെ പ്രവർത്തികളിൽ നിന്ന്‌ മനസിലാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home