കുനാൽ കമ്രയ്ക്ക് ശിവസേനക്കാരുടെ ഭീഷണി

photo credit: X
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‍നാഥ് ഷിന്‍ഡെയെ പരിഹസിച്ചെന്ന് ആരോപിച്ച് സ്റ്റാന്‍ഡ് അപ്പ് കോമഡിതാരം കുനാൽ കമ്രയ്ക്ക് ശിവസേന പ്രവര്‍ത്തകരുടെ വധ ഭീഷണി. കൊല്ലുമെന്നും വെട്ടിനുറുക്കുമെന്നുമുള്ള അഞ്ഞൂറിലേറെ ഭീഷണി ഫോൺകോളുകളാണ് കുനാലിന് ലഭിച്ചു.
കുനാല്‍ കമ്രയുടെ ഷോ നടക്കുന്ന മുംബെെയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേന പ്രവർത്തകർ ഞായർ രാത്രി അടിച്ചുതകർത്തിരുന്നു. സ്റ്റുഡിയോയുടെ നിർമാണത്തിൽ അപാകമുണ്ടെന്ന് കാട്ടി ബ്രിഹൻ മുംബൈ മുനിസിപ്പാലിറ്റി അധികൃതരും കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ ഇടിച്ചുനിരത്തി. ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ കമ്രയ്‌ക്കെതിരെ പൊലീസ് കേസുമെടുത്തു. അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പൊലീസ് നോട്ടീസ് നൽകിയെങ്കിലും കൂടുതൽ സമയം കുനാൽ തേടി.









0 comments