റെയിൽ പാളത്തിലേക്ക് മണ്ണും മരവും വീണു ; കൊങ്കൺപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മംഗളൂരു
കനത്തമഴയിൽ പടീലിൽ റയിൽവേ പാളത്തിലേക്ക് മണ്ണും മരവും വീണ് കൊങ്കൺപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിൽനിന്നുള്ളതും തിരിച്ചുമുള്ള ട്രെയിനുകൾ വൈകും. മംഗളൂരുവിൽ ശനി ഉച്ചയ്‌ക്കുശേഷമുണ്ടായ ശക്തമായ മഴയിലാണ് മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനടുത്ത് പടീൽ - ജോക്കട്ടെ പാതയിൽ വലിയ മരം വീണത്. വൈകിട്ട് 5.10നായിരുന്നു സംഭവം.
പാളത്തിലേക്ക് മരത്തിന് പുറമെ മണ്ണും വീണതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. മംഗളൂരു റയിൽവേ സ്റ്റേഷനിലെ എൻജിനിയറിങ് വിഭാഗം തൊഴിലാളികൾ തടസ്സം നീക്കിത്തുടങ്ങി. ശനിയാഴ്ചത്തെ മഡ്‌ഗോവ–-മംഗളൂരു പാസഞ്ചർ ട്രെയിൻ സൂറത്കൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. കേരളത്തിൽനിന്നുള്ളതും തിരിച്ചുള്ളതുമായ നിരവധി ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടു.









0 comments