print edition ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്‌ടാവ് ഡൽഹിയിൽ ; ഹസീന വിഷയം ചർച്ചയാകും

ന്യൂഡൽഹി
മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഖലിലുർ റഹ്‌മാൻ ഇന്ത്യാ സന്ദർശനം നേരത്തെയാക്കി. വ്യാഴാഴ്‌ച ഡൽഹിയിൽ ചേരേണ്ട കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ പങ്കെടുക്കാൻ ബുധനാഴ്‌ച വൈകുന്നേരത്തോടേയാണ് എത്തേണ്ടിയിരുന്നത്. എന്നാൽ ചൊവ്വാഴ്‌ച തന്നെ എത്തി. ഹസീനയെ കൈമാറുന്ന വിഷയം ഇന്ത്യൻ അധികൃതരുമായി ചർച്ച ചെയ്യുന്നതിനാണിതെന്ന റിപ്പോർട്ടുകളുണ്ട്. കുറ്റവാളികളെ കൈമാറൽ ഉടമ്പടിപ്രകാരം ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് മുന്നോട്ടുവെച്ചിരുന്നു. വിഷയത്തിൽ ബംഗ്ലാദേശിലെ ജനതയുടെ ഉത്തമതാൽപ്പര്യങ്ങൾക്ക് അനുസൃതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
കഴിഞ്ഞ വർഷം അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകിയത്. ഇൗ നടപടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ ചൊടിപ്പിക്കുകയും നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകയും ചെയ്‌തു. നയതന്ത്രബന്ധം വീണ്ടും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരവെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.









0 comments