എബിവിപിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച രഥയാത്ര ഉദ്ഘാടനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വര. മന്ത്രിയുടെ ഹിന്ദുത്വ സമീപനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
തുമാകുരു ജില്ലയിലെ തിപ്തൂരിലാണ് സ്വാതന്ത്ര്യസമരസേനാനി റാണി അബ്ബക്കയുടെ ഓർമദിനത്തിൽ എബിവിപി രഥയാത്ര നടത്തിയത്. എബിവിപി പ്രവർത്തകർക്കൊപ്പം പരമേശ്വര പങ്കെടുക്കുന്നതിന്റെയും പുഷ്പാർച്ചന നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ആഭ്യന്തരമന്ത്രി പങ്കെടുത്തതിനെ ബിജെപിയും എബിവിപിയും സ്വാഗതം ചെയ്തു.
എന്നാൽ വിവാദമായതോടെ വിശദീകരണവുമായി പരമേശ്വര രംഗത്തെത്തി. താൻ പങ്കെടുത്തത് എബിവിപിയുടെ പരിപാടിയിൽ അല്ലെന്നും, റാണി അബ്ബക്കയുടെ ഘോഷയാത്ര കണ്ടപ്പോൾ കാറിൽനിന്നിറങ്ങിയെന്നുമാണ് പരമേശ്വര വാദിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം ചൊല്ലി വിവാദത്തിലായത്.









0 comments