മദ്യലഹരിയിൽ നടക്കാൻ പോലും കഴിയുന്നില്ല; യുപി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ, വിമർശനം

കാൺപൂർ: മദ്യലഹരിയിൽ നടക്കാൻ പോലും കഴിയാതെയുള്ള ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. സബ് ഇൻസ്പെക്ടർ പുണ്ഡ്രിക് ത്രിപാഠിയെയാണ് പൊലീസ് യൂണിഫോമിൽ കുടിച്ച് ലക്കുകെട്ട നിലയിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
'കാൺപൂരിലെ മദ്യപിച്ച് ലക്കു കെട്ട ഉദ്യോഗസ്ഥന്റെ അവസ്ഥ നോക്കൂ. ഡ്യൂട്ടിയിൽ ഇദ്ദേഹം ഇങ്ങനെയാണെങ്കിൽ, ജനങ്ങളെ എങ്ങനെയാണ് ഇയാൾ സേവിക്കുക?'- എന്ന ക്യാപ്ഷനോടെയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്യാൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉദ്യോഗസ്ഥൻ ലക്‌നൗവിലാണ് ജോലി ചെയ്യുന്നത്. സംഭവ സ്ഥലത്തെ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കാൺപൂർ നഗർ പൊലീസ് കമ്മീഷണറ്റേറ്റ് അറിയിച്ചു.









0 comments