നദ്ദ വിലക്കി, ട്രംപിനെതിരെയുള്ള പോസ്റ്റ് നീക്കി കങ്കണ

ന്യൂഡൽഹി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ എക്‌സിൽ പങ്കുവച്ച പോസ്റ്റ് നീക്കം ചെയ്ത് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശത്തെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്. ആപ്പിൾ ഫോണുകൾ ഇന്ത്യയിൽ നിർമിക്കേണ്ടെന്ന ട്രംപിന്റെ പ്രസ്താവനയെ വിമർശിച്ച് ‘ട്രംപിന് അസൂയയാണോ അതോ നയതന്ത്ര അരക്ഷിതാവസ്ഥയാണോ’ എന്നാണ് കങ്കണ കുറിച്ചത്. നദ്ദയുടെ ആവശ്യപ്രകാരം പോസ്റ്റ് നീക്കം ചെയ്യുന്നുവെന്നും അഭിപ്രായം പങ്കുവച്ചതിൽ ഖേദിക്കുന്നുവെന്നും അവർ എക്സിൽ വിശദീക രിച്ചു.









0 comments