കങ്കണയ്‌ക്കെതിരെ പ്രതിഷേധം

കങ്കണ റണാവത്ത് എംപിയോട് പരാതി പറയുന്ന എൺപതുകാരന്‍
മണ്ഡി
സഹായം തേടിയെത്തിയ എൺപതുകാരനെ നിലത്ത് മുട്ടിലിരുത്തിയ ബിജെപി എംപി കങ്കണ റണാവത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. വയോധികന്റെ പരാതി തള്ളിയ എംപി "മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന കാര്യം എന്നോട് എന്തിനാണ് പറയുന്നത്'എന്ന് കയര്‍ക്കുകയും ചെയ്‌തു.
എംപിയുടെ കാല്‍ച്ചുവട്ടില്‍ വയോധികന്‍ കുത്തിയിരുന്ന് പരാതി പറയുന്നതിന്റെയും കങ്കണ ധിക്കാരത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. തന്റെ കൈയിൽ ഫണ്ടില്ലെന്നും കേന്ദ്രമന്ത്രിയല്ലെന്നും ഹിമാചലിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയിൽ സന്ദര്‍ശനം നടത്തവെ കങ്കണ പറഞ്ഞത് വിവാദമായിരുന്നു.









0 comments