രാജിനിര്‍ദേശം തള്ളി ജസ്റ്റിസ് യശ്വന്ത് വര്‍മ നൽകിയ കത്ത് പുറത്ത്

ന്യൂഡൽഹി
വീട്ടില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ രാജിവയ്‌ക്കുകയോ സ്വമേധയാ വിരമിക്കുകയോ ചെയ്യണമെന്ന "ഉപദേശം' തള്ളി ജസ്റ്റിസ് യശ്വന്ത് വർമ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് പുറത്ത്. തന്റെ വാദം കേള്‍ക്കാതെയുള്ള സുപ്രീംകോടതിയുടെ മൂന്നംഗ ആഭ്യന്തര സമിതി റിപ്പോര്‍ട്ട് അനീതിയാണെന്നും മെയ് ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് നൽകിയ കത്തിൽ ജസ്റ്റിസ് വര്‍മ പറഞ്ഞു. പണം കണ്ടെത്തിയ സംഭവം ഗൂഢാലോചനയാണെന്നും ജസ്‌റ്റിസ് വർമ കത്തിൽ അവകാശപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 14ന് ആണ് ഡൽഹി ഹൈക്കോടതി ജഡ്‍ജായിരുന്ന ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തത്തിൽ പാതി കത്തിയനിലയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. 48 മണിക്കൂറിനകം രാജിവയ്‌ക്കുകയോ സ്വമേധയാ വിരമിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശിച്ച് തുടര്‍ന്ന് സഞ്ജീവ് ഖന്ന കത്ത് നൽകിത്. ഇതിന് നൽകിയ മറുപടിയാണ് പുറത്തുവന്നത്.









0 comments