മാലിയിൽ ഇന്ത്യൻ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ സംഭവം: വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കയിലെ മാലിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് ഇന്ത്യൻ തൊഴിലാളികളെ അജ്ഞാത സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്ത് നൽകി.
സാധ്യമായ എല്ലാ നയതന്ത്ര, സുരക്ഷാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് കത്തില്‍ ആവശ്യപ്പെട്ടു. മാലി സർക്കാരുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപിപ്പിച്ച് കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ശ്രമങ്ങൾ ആരംഭിക്കണം. വിഷയം അതീവ മുൻഗണനയോടെ ഏറ്റെടുത്ത്, പൗരന്മാരെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.









0 comments