ജെഎൻയു: ഇടതുപക്ഷ സഖ്യം വിജയത്തിലേക്ക്


സ്വന്തം ലേഖകൻ
Published on Nov 05, 2025, 10:03 PM | 1 min read
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന ഇടതുപക്ഷ വിദ്യാർഥി സഖ്യം വിജയത്തിലേക്ക്. ചൊവ്വാഴ്‌ച രാത്രി വരെ നീണ്ട വോട്ടെണ്ണലിൽ സെൻട്രൽ പാനലിലേക്ക് മത്സരിച്ച ഇടതുപക്ഷ സഖ്യ സ്ഥാനാർഥികൾ വ്യക്തമായ മേൽക്കൈ പുലർത്തി. ആദ്യം വോട്ടുകളെണ്ണിയ എബിവിപിയുടെ സ്വാധീനകേന്ദ്രങ്ങളിലും ഇടതുപക്ഷ സഖ്യം ഭൂരിപക്ഷം നിലനിർത്തി. വ്യഴാഴ്‌ച രാവിലെയോടെ അന്തിമഫലം പുറത്തുവരും.
സർവകലാശാല ഐസികളിലേക്കുള്ള മൂന്ന് പോസ്റ്റുകളിലും ഇടതുപക്ഷ സഖ്യം വിജയിച്ചു. വോട്ടെണ്ണൽ പൂർത്തിയായ സ്‌കൂളുകളിലെ ഭൂരിഭാഗം കൗൺസിലർ പോസ്റ്റുകളിലും ഇടതുപക്ഷ സഖ്യ സ്ഥാനാർഥികളാണ് വിജയിച്ചു. ഒൻപതിനായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാല തെരഞ്ഞെടുപ്പിൽ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.









0 comments