തീവ്രവാദ ബന്ധം: ജമ്മു കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

photo credit: facebook
ശ്രീനഗർ : തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കശ്മീരിൽ പൊലീസുകാരനെ ഉൾപ്പെടെ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പൊലീസ് കോൺസ്റ്റബിൾ, സ്കൂൾ അധ്യാപകൻ, 2000ൽ നാഷണൽ കേൺഫറൻസിന്റെ മന്ത്രിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് പുറത്താക്കിയത്. ഭരണഘടനയിലെ 311(2) (സി) അനുച്ഛേദ പ്രകാരമാണ് ഗവർണറുടെ നടപടി.









0 comments