ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ മാവോയിസ്റ്റുകളുടെ ഏക ശക്തിപ്രദേശത്താണ് ഏറ്റുമുട്ടൽ
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: കമാന്റർ മനീഷ് യാദവ് കൊല്ലപ്പെട്ടതായി പൊലീസ്

റാഞ്ചി: മാവോയിസ്റ്റ് കമാന്റർ മനീഷ് യാദവ് കൊല്ലപ്പെട്ടതായി പൊലീസ് .ദൗന വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മറ്റൊരു മാവോയിസ്റ്റ് നേതാവ് കുന്ദൻ ഖോർവാറിനെ അറസ്റ്റ് ചെയ്തു.
ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ മാവോയിസ്റ്റുകളുടെ ഏക ശക്തിപ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച അർധ രാത്രി മുതൽ തിങ്കളാഴ്ച പകൽ വരെ നീണ്ട ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്.









0 comments