വിദ്വേഷ കമന്റിന് മറുപടിയുമായി ജാവേദ് അക്തര്‍

PHOTO: X/Javed Akhtar
മുംബൈ: സ്വാതന്ത്ര്യദിനം ആശംസിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിനുകീഴെ വിദ്വേഷ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. "നിന്റെ അപ്പനപ്പൂപ്പന്മാര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലാപാനിയിൽ കിടന്ന് മരിക്കുകയായിരുന്നുവെന്ന് ' ജാവേദ് എക്സിൽ പ്രതികരിച്ചു. "നിങ്ങളുടെ സ്വാതന്ത്ര്യദിനം ആഗസ്‍ത് 14-നാണ്' എന്ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തെ സൂചിപ്പിച്ച് ഗോൽമാൽ എന്ന എക്‍സ് അക്കൗണ്ടിൽനിന്ന് വന്ന കമന്റിനാണ് ജാവേദിന്റെ മറുപടി. "സ്വാതന്ത്ര്യം ആരും തളികയിൽ വച്ച് തന്നതല്ലെന്ന് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലിൽപോയവരെയും തൂക്കുമരത്തിലേറിയവരെയും സ്‍മരിക്കുകയും ആദരിക്കുകയും ചെയ്യാം. ഈ അമൂല്യ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കാം' എന്നായിരുന്നു ജാവേദ് എക്സിൽ പങ്കുവച്ച കുറിപ്പ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ജാവേദ് അക്തറിന്റെ മുതുമുത്തച്ഛൻ ആൻഡമാൻ ജയിലിൽവച്ചാണ് മരണമടഞ്ഞത്.









0 comments