ബുൾഡോസർ രാജുമായി വീണ്ടും ബിജെപി സർക്കാർ; ഡൽഹിയിൽ 400 ഓളം ചേരികൾ തകർത്തു

ഡൽഹിയിലെ തമിഴ് നാട്ടുകാർ താമസിക്കുന്ന ചേരി ഇടിച്ച് നിരത്തുന്നു
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജ്. തമിഴ് നാട്ടുകാർ താമസിക്കുന്ന ജങ്പുരയിലെ ചേരിയിലെ കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചു നീക്കിയത് . ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണെന്നാദ് അധികൃതരുടെ വാദം. ബാരാപുല അഴുക്കുചാലിലെ വെള്ളക്കെട്ടും കൈയേറ്റവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊളിച്ചു നീക്കലെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് ധാരാളം പൊലീസിനെയും കലാപ നിയന്ത്രണ സേനയെയും ദ്രുത നടപടി സേനയെയും വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് 370 ചേരികളുണ്ടെന്നാണ് പറയപ്പെടുന്നത്. 60 വർഷമായി ആളുകൾ ഇവിടെ താമസിക്കുന്നു. 2015 ലെ പുനരധിവാസ നയം പ്രകാരം 370 ചേരികളിലെ ഡൽഹി ചേരി, ജുഗ്ഗി ജോപ്രി എന്നിടങ്ങളിലെ 189 നിവാസികളെ പുനരധിവാസത്തിന് അർഹരായി പ്രഖ്യാപിച്ചിരുന്നു. നഗരത്തിന് ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ ബരാപുള്ള അഴുക്കുചാലുകൾ വൃത്തിയാക്കാനും കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും ഡൽഹി ഹൈക്കോടതി മെയ് 9 ന് ഉത്തരവിട്ടിരുന്നു. എന്നാൽ താമസക്കാരുടെ പുനരധിവാസവും ആവശ്യമാണെന്ന് കോടതി പറഞ്ഞിരുന്നു. ഒരു താമസക്കാർക്കും പുനരധിവാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന് കോടതി വ്യക്തമാക്കിയതാണ്.









0 comments