'ഈ നാണം കെട്ട പ്രവൃത്തി ചെയ്തവർ ഞങ്ങളുടെ സുഹൃത്തുക്കളല്ല'- കശ്മീർ ഭീകരാക്രമണത്തിൽ തരിഗാമി

ശ്രീനഗർ: ജമ്മു കാശ്മീരിൽ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഐ എം നേതാവും ജമ്മുകശ്മീർ നിയമസഭാംഗവുമായ യൂസഫ് തരിഗാമി. ഈ നാണം കെട്ട പ്രവൃത്തി ചെയ്യുന്നവർ തങ്ങളുടെ സുഹൃത്തുക്കളല്ലെന്നും തരിഗാമി പ്രതികരിച്ചു.
'ഈ നാണം കെട്ട പ്രവൃത്തി ചെയ്തവർ ഞങ്ങളുടെ സുഹൃത്തുക്കളല്ല. വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവർ എവിടെയാണ് പോകേണ്ടത്. ഇവിടേയ്ക്ക് വരുന്നവരെ ആക്രമിക്കുന്നത് ഞങ്ങളുടെ പെെതൃകത്തിന്റെ ഭാഗമല്ല. നാണം കെട്ട പ്രവൃത്തിയാണിത്'- തതരിഗാമി എഎൻഐയോട് പറഞ്ഞു









0 comments