ചരിത്രമെഴുതി ഐഎസ്‌ആർഒ; സ്‌പേഡെക്‌സ്‌ ദൗത്യം വിജയകരമായി

satellite docking
വെബ് ഡെസ്ക്

Published on Mar 13, 2025, 01:20 PM | 1 min read

ബംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ്‌ ദൗത്യം വിജയം. ബഹിരാകാശത്ത്‌ ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്ത്‌ സ്‌പേസ്‌ ഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.





ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് ഡിസംബർ 30നാണ്‌ പേടകങ്ങളുമായി പിഎസ്എൽവി സി60 റോക്കറ്റ് കുതിച്ചത്‌. 220 കിലോഗ്രാം വീതം ഭാരമുള്ള ടാർജറ്റ്, ചെയ്സർ ഉപഗ്രഹങ്ങളായിരുന്നു പേടകത്തിൽ. ഡോക്കിങ്ങ്‌ പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്‌ആർഒ മാറി. റഷ്യ, യുഎസ്, ചൈന എന്നീ രവജ്യങ്ങളിലെ ഏജൻസികളാണ്‌ ഇതിന്‌ മുന്നേ ഈ നേട്ടം കൈവരിച്ചവർ.






deshabhimani section

Related News

View More
0 comments
Sort by

Home