4,000 മീറ്റർ ഉയരത്തിൽനിന്ന് താഴേക്ക്; ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ എയർ ഡ്രോപ്പ് ടെസ്റ്റ് വിജയം

PHOTO: X/@isro
ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി 01) എന്നറിയിപ്പെടുന്ന പരീക്ഷണമാണ് ഐഎസ്‌ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്‌ആർഒ എക്‌സിലൂടെ അറിയിച്ചു. ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിലെത്തിക്കുന്ന പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണമാണ് ഐഎഡിടി 01. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഇന്ത്യൻ വ്യോമസേന, നാവികസേന, ഡിആർഡിഒ, കോസ്റ്റ് ഗാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഐഎസ്‌ആർഒ പരീക്ഷണം പുർത്തിയാക്കിയത്.
ചിനൂക് ഹെലികോപ്‌റ്ററിൽ അഞ്ച് ടൺ ഭാരമുള്ള ഒരു ഡമ്മി ക്രു ക്യാപ്‌സൂൾ ഉയർത്തുകയും, അത് പാരച്യൂട്ട് വഴി സ്‌പ്ലാഷ് ഡൗൺ ചെയ്യുന്നതുമായിരുന്നു പരീക്ഷണം. ക്യാപ്‌സൂളിനെ 4000 മീറ്റർ ഉയരത്തിലേക്കൈത്തിച്ച് കടലിലേക്ക് തിരിച്ചിറക്കുകയാണ് ചെയ്‌തത്.









0 comments