മത്സര പരീക്ഷകളിലെ ക്രമക്കേട്: രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. വി ശിവദാസൻ

ന്യൂഡൽഹി : യുപിഎസ്‌സി, എസ്‌എസ്‌സി തുടങ്ങിയ മത്സര പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച് ഡോ. വി. ശിവദാസൻ എംപി രാജ്യസഭയിൽ ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.
2025 ലെ യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ "ട്രിപ്ലെറ്റ് വിവാദം" അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം തുടർച്ചയായി റോൾ നമ്പറുകളുള്ള മൂന്ന് പേർ, പലപ്പോഴും ഒരേ നിരയിൽ ഇരിക്കുന്നവർ, പ്രിലിംസ് പാസായതായി ഉദ്യോഗാർഥികൾ കണ്ടെത്തിയിരുന്നു. ഇത് നിരവധി ഉദ്യോഗാർഥികളിൽ സംശയത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ എസ്‌എസ്‌സി പരീക്ഷകളിൽ നിരവധി ചോദ്യപേപ്പർ ചോർച്ചകളും പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആവർത്തിച്ചുള്ള പ്രശ്നങ്ങൾ പരീക്ഷാ സംവിധാനത്തിലെ പരാജയത്തെയാണ് കാണിക്കുന്നത്. സിവിൽ സർവീസ് നിയമനം സുതാര്യമാക്കാനും പൊതു പരീക്ഷകളിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുന്നതിനും ശക്തമായ നടപടി ആവശ്യമാണെന്നും വി ശിവദാസൻ എംപി പറഞ്ഞു.









0 comments