നിക്ഷേപതട്ടിപ്പുകൾ: അഞ്ചുവർഷത്തിനിടെ 4,900ത്തിലധികം പരാതികൾ

investment scams
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2025, 08:22 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത്‌ നിക്ഷേപത്തിന്റെ പേരിലുള്ള തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുകയാണെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാർ. നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട്‌ വി ശിവദാസൻ എംപി നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ തട്ടിപ്പുകൾ വർദ്ധിക്കുന്നുവെന്ന്‌ കേന്ദ്രസർക്കാർ തുറന്നുസമ്മതിച്ചത്‌. നിക്ഷേപപദ്ധതികളിലെ തിരിച്ചടവുകൾ മുടങ്ങുന്നതുമായി ബന്ധപ്പെട്ട്‌ 3,454 പരാതികളും മൾട്ടി ലെവൽ മാർക്കറ്റിങ്ങ്‌, പോൻസി സ്‌കീമുകൾ തുടങ്ങിയവുമായി ബന്ധപ്പെട്ട്‌ റിസർവ്വ്‌ബാങ്കിന്റെ ‘സചേത്’ പോർട്ടലിന്‌ ലഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.


അഞ്ചുവർഷകാലയളവിൽ 949 കോടി തിരിച്ചുനൽകാൻ ഉത്തരവിട്ടതായും ധനകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചുവർഷത്തിനിടെ നിക്ഷേപതട്ടിപ്പുകളുമായി ബന്ധപ്പെട്ട്‌ 220 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ എടുത്തിട്ടുണ്ട്‌. ആയിരകണക്കിന്‌ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപപദ്ധതികളുടെ പേരിലുള്ള തട്ടിപ്പുകൾ തടയാൻ അന്വേഷണസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന്‌ വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.







deshabhimani section

Related News

View More
0 comments
Sort by

Home