കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനും ഇടക്കാല സംരക്ഷണം നീട്ടി

ന്യൂഡൽഹി: അസം പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കേസിൽ മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിന്റെയും സിദ്ധാർഥ് വരദരാജന്റെയും അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി സുപ്രീംകോടതി. ജസ്‌റ്റിസുമാരായ സൂര്യകാന്ത്,ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
അന്വേഷണമോ ചോദ്യംചെയ്യലോ സംബന്ധിച്ച് പൊലീസ് വിവരം കൈമാറിയിട്ടില്ലന്ന് ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്‌ണൻ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് അറിയിപ്പില്ലാതെ എങ്ങനെ ഹാജരാകുമെന്ന് കോടതി നിരീക്ഷിച്ചു.
തുടർന്ന് ഇടക്കാല സംരക്ഷണം നീട്ടുന്നതായി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് പോർവിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്ന് പ്രതിരോധ അറ്റാഷെയെ ഉദ്ധരിച്ച് വാർത്ത നൽകിയതിനാണ് രാജ്യദ്രോഹക്കേസെടുത്തത്.









0 comments