അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വിസ റദ്ദാക്കിയ നടപടി; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: അമേരിക്കയിലെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ വിസ റദ്ദാക്കിയ നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് കത്തയച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കക്കണമെന്നും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് നയതന്ത്ര ഇടപെടൽ വേണമെന്നും എം പി കത്തിൽ ആവശ്യപ്പെട്ടു. വ്യക്തമായ വിശദീകരണോ മുന്നറിയിപ്പോ ഇല്ലാതെയാണ് വിദ്യാർഥികളുടെ വിസ റദ്ദാക്കിയത്. ഇത് വിദ്യാർഥികളുടെ അക്കാദമിക ഭാവി തകർക്കുന്നതാണെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാലഹരണപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾ, സീറ്റ് ബെൽറ്റ് ഇട്ടില്ല, സിഗ്‌നൽ തെറ്റിച്ചു, തെറ്റായി പാർക്ക് ചെയ്‌തു, വിദ്യാർഥികൾ നടത്തിയ പലസ്തീൻ അനുകൂല പ്രതികരണങ്ങൾ എന്നിങ്ങനെ വിചിത്രമായ കാരണങ്ങൾ കാട്ടിയാണ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇത് വിദ്യാർഥികളിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും കത്തിൽ സൂചിപ്പിച്ചു.
Related News
11.27 ലക്ഷം വിദേശ വിദ്യാർഥികളാണ് യുഎസിലുള്ളത്. ഇതിൽ 3.32 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ്.
പഠനത്തിനുശേഷം താൽക്കാലികമായി ജോലി ചെയ്യുന്ന വിദ്യാർഥികളെയും ഇത് ബാധിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പും നടത്തുന്ന കുടിയേറ്റ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് വിദ്യാർഥികൾക്ക് അയച്ച മെയിലിൽ ചൂണ്ടിക്കാണിച്ചിരുന്നു.









0 comments