ആണവമേഖലയും കുത്തകകൾക്ക്; യുഎസ്‌ സമ്മർദത്തിന്‌ വഴങ്ങി കേന്ദ്രസർക്കാർ

trump india deal
വെബ് ഡെസ്ക്

Published on Jul 02, 2025, 12:22 PM | 1 min read

ന്യൂഡൽഹി: അമേരിക്കൻ സമ്മർദത്തിന്‌ വഴങ്ങി രാജ്യത്തെ സിവിൽ ആണവമേഖല വിദേശ ആണവക്കമ്പനികൾക്ക്‌ തുറന്നുകൊടുക്കാനുള്ള നീക്കം മോദി സർക്കാർ ശക്തമാക്കി. ഇന്ത്യ–യുഎസ്‌ വ്യാപാര ചർച്ചകളുടെ കൂടി ഭാഗമായാണ്‌ തന്ത്രപ്രധാനമായ മേഖല പൂർണമായും സ്വകാര്യ–-വിദേശ കുത്തകകൾക്ക് തുറന്നുകൊടുക്കുന്നത്‌. ആണവദുരന്തമുണ്ടായാൽ നഷ്‌ടപരിഹാരവും മറ്റും നിശ്ചയിക്കുന്ന ആണവബാധ്യതാ നിയമവും ആണവോർജ നിയമവും ഇതിനായി ഭേദഗതി ചെയ്യും.


ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഒപ്പിട്ട ഇന്ത്യ–-യുഎസ്‌ സിവിൽ ആണവകരാറിന്റെ തുടർച്ചയായാണ്‌ ഇപ്പോഴത്തെ നീക്കങ്ങൾ. നിലവിലുള്ള ആണവബാധ്യതാ നിയമപ്രകാരം, ആണവദുരന്തമുണ്ടായാൽ നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യത നടത്തിപ്പ്‌ കമ്പനികൾക്ക്‌ പുറമെ ഉപകരണ വിതരണ കമ്പനികൾക്കുമുണ്ട്. ഇടതുപക്ഷ പാർടികളുടെയും മറ്റും ശക്തമായ സമ്മർദത്തെ തുടർന്നാണ്‌ ഇത്തരമൊരു വ്യവസ്ഥ ഒന്നാം യുപിഎ സർക്കാർ ഉൾപ്പെടുത്തിയത്. ഉപകരണ വിതരണ കമ്പനികൾക്കുകൂടി ബാധ്യത ഉറപ്പുവരുത്തണമെന്ന നിലപാടായിരുന്നു അന്നത്തെ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും. അത്‌ തിരുത്തിയാണ്‌ ഇപ്പോൾ യുഎസ്‌ സമ്മർദത്തിന്‌ വഴങ്ങി മോദി സർക്കാർ ഭേദഗതിക്കൊരുങ്ങുന്നത്‌.


ആണവ ബാധ്യതയിൽനിന്ന്‌ ഒഴിവാകുന്നത്‌ അമേരിക്കയിലെയും ഫ്രാൻസിലെയും ഉപകരണ വിതരണ കമ്പനികൾക്കും ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്കും ഗുണംചെയ്യും. ആണവോർജ മേഖലയിൽ സ്വകാര്യ–- വിദേശ കമ്പനികൾക്ക്‌ നടത്തിപ്പ്‌ കമ്പനികളാകാൻ അവസരമൊരുക്കുന്നതാണ്‌ ആണവോർജ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതി.


നിലവിലെ ചട്ടങ്ങൾ പ്രകാരം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ മാത്രമേ ആണവറിയാക്‌ടറുകളുടെ നടത്തിപ്പ്‌ കമ്പനികളാകാനാകൂ.



deshabhimani section

Related News

View More
0 comments
Sort by

Home