ഇന്ത്യയും പാകിസ്ഥാനും മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക കൈമാറി

INDIA PAKISTAN
വെബ് ഡെസ്ക്

Published on Jul 01, 2025, 04:33 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും കസ്റ്റഡിയിലുള്ള സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളെയും പരസ്പരം കൈമാറും. ന്യൂഡൽഹിയിലും ഇസ്ലാമാബാദിലും ഇന്ന് നടന്ന നയതന്ത്ര ചർച്ചകളിൽ തടവുകാരെ കൈമാറുന്നതിന് തീരുമാനമായി. മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറി. 2008 ലെ ഉഭയകക്ഷി കോൺസുലാർ ആക്‌സസ് കരാറിലെ വ്യവസ്ഥകൾ പ്രകാരം എല്ലാ വർഷവും ജനുവരി 1 നും ജൂലൈ 1 നും ഇത്തരം പട്ടികകൾ കൈമാറാറുണ്ട്. വിട്ടയക്കുന്ന 463 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. പാകിസ്ഥാൻ 246 പേരെയും കൈമാറും.


ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 382 സിവിലിയൻ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പേരുകളാണ് പട്ടികയിലുള്ളത്. കസ്റ്റഡിയിലുള്ള 53 സിവിലിയൻ തടവുകാരെയും 193 മത്സ്യത്തൊഴിലാളികളെയുമാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുന്നത്. പാകിസ്ഥാൻ കസ്റ്റഡിയിലുള്ള സിവിലിയൻ തടവുകാരെയും, മത്സ്യത്തൊഴിലാളികളെയും, അവരുടെ ബോട്ടുകളെയും, കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും എത്രയും വേഗം മോചിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയയ്ക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.


ശിക്ഷാകാലാവധി പൂർത്തിയാക്കിയ 159 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും, സിവിലിയൻ തടവുകാരെയും മോചിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചു. പാകിസ്ഥാൻ കസ്റ്റഡിയിലുള്ള 26 സിവിലിയൻ തടവുകാർക്കും മത്സ്യത്തൊഴിലാളികൾക്കും ഉടനടി കോൺസുലാർ പ്രവേശനം നൽകണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം ലഭിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതുവരെ എല്ലാ ഇന്ത്യൻ സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ പാകിസ്ഥാനോട് അഭ്യർഥിച്ചിട്ടുണ്ട്.


ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 80 പാകിസ്ഥാൻ സിവിലിയൻ തടവുകാരുടെ മത്സ്യത്തൊഴിലാളികളുടെയും ദേശീയത പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നിന്ന് ദേശീയത സ്ഥിരീകരിക്കാത്തതിനാൽ ഇവരെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള സമയപരിധി നീട്ടിവച്ചു. 2014 മുതൽ 2,661 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 71 ഇന്ത്യൻ സിവിലിയൻ തടവുകാരെയും പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ചു. 2023 മുതൽ പാകിസ്ഥാനിൽ 500 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 13 ഇന്ത്യൻ സിവിലിയൻ തടവുകാരെയുമാണ് തിരിച്ചയച്ചത്. ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നടപടിയാണിത്.







deshabhimani section

Related News

View More
0 comments
Sort by

Home