വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങൾ; ചട്ടം 267 പ്രകാരം നോട്ടീസ് നൽകി വി ശിവദാസൻ എംപി

v sivadasan mp
വെബ് ഡെസ്ക്

Published on Aug 06, 2025, 11:05 AM | 1 min read

ന്യൂഡൽഹി : വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എം പി രാജ്യസഭയിൽ ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. വയനാടിലും അടുത്തിടെ ഉത്തരകാശിയിലും ഉണ്ടായ ദുരന്തങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെട്ടു. റോഡുകളും കൃഷിയിടങ്ങളും നശിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഇത്തരം ദുരന്തങ്ങൾ നിത്യ സംഭവങ്ങളായി മാറിക്കഴിഞ്ഞു.


ഇന്ത്യയുടെ പല ഭാഗങ്ങളും ഇപ്പോൾ അപകടത്തിലാണ്. കേന്ദ്രസർക്കാരിൽ നിന്നുമുള്ള സഹായം മിക്ക സാഹചര്യത്തിലും ലഭ്യമല്ല. ഇന്ത്യയുടെ നിലവിലെ നികുതി ഘടനയിൽ സംസ്ഥാനങ്ങൾക്ക് വിഭവസമാഹരണത്തിനു അനുവാദമില്ലാത്ത അവസ്ഥയാണ്. കാലാവസ്ഥാ ദുരന്ത പ്രതികരണത്തിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് ഡോ. ശിവദാസൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങളുടെ സമയത്ത് ഈ ഫണ്ട് തിരിച്ചു കൊടുക്കേണ്ടതില്ലാത്ത സഹായം നൽകണം. ദീർഘകാല വീണ്ടെടുക്കലിനും പിന്തുണ നൽകണം. ഇരകളെ പിന്തുണയ്ക്കുന്നതിനും നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ പുനർനിർമിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് മതിയായ പണം ലഭിക്കണം. ഒരു സംസ്ഥാനത്തു സംഭവിച്ച നാശനഷ്ടം കണക്കാക്കി അതിന് പൂർണമായനഷ്ടപരിഹാരം ഉറപ്പു വരുത്തുന്ന നിലയുണ്ടാകണം എന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home