ഇമ്രാൻ ഖാന്റെയും ബിലാവൽ ഭൂട്ടോയുടേയും സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക്‌ ഇന്ത്യയിൽ നിരോധനം

imran khan account blocked.jpeg
വെബ് ഡെസ്ക്

Published on May 04, 2025, 12:12 PM | 1 min read

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ മന്ത്രി ബിലാവൽ ഭൂട്ടോ എന്നിവരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന്‌ പിന്നാലെയാണ്‌ ഇന്ത്യയുടെ നടപടി. ഇരുവരുടെയും എക്‌സ്‌, ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ്‌ ഇന്ത്യ ബ്ലോക്‌ ചെയ്തത്‌.


ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളെ തുടർന്ന്‌ പാകിസ്ഥാനി അഭിനേതാക്കളായ ഹനിയ അമീർ, മഹിറ ഖാൻ, അലി സഫർ തുടങ്ങിയ നിരവധി പേരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക്‌ ചെയ്തിരുന്നു. പാക്‌ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിന്റെ ഉൾപ്പെടെയുള്ള യൂട്യൂബ്‌ അക്കൗണ്ടുകളും ഗായകരായ ആബിദ പർവീണിന്റെയും മൊമിന മുസ്‌തഹസാന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു.


12 ദിവസം, ഭീകരർ 
കാണാമറയത്ത്‌


പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെ 12 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത്‌ മോദി സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ പോരായ്‌മയെ തുറന്നുകാട്ടുകയാണ്‌. അനന്ത്‌നാഗ്‌, കുൽഗാം ജില്ലകളിൽ ഭീകരർ ഇപ്പോഴുമുണ്ടാകുമെന്നാണ്‌ സുരക്ഷാഏജൻസികളുടെ വിലയിരുത്തൽ. അതിനിടെ, പഹൽഗാം ആക്രമണവുമായി ബന്ധമുള്ള ഭീകരൻ ചെന്നൈ-കൊളംബോ വിമാനത്തിലുണ്ടെന്ന സംശയത്തെ തുടർന്ന്‌ ശ്രീലങ്കൻ അധികൃതർ ബണ്ഡാരനായകെ വിമാനത്താവളത്തില്‍ വിശദ പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home