തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള ധാരണാപത്രം റദ്ദാക്കി ഐഐടി റൂർക്കി

ഡെറാഡൂൺ : തുർക്കിയിലെ സർവകലാശാലയുമായുണ്ടായിരുന്ന ധാരണാപത്രം റദ്ദാക്കി ഐഐടി റൂർക്കി. തുർക്കി മലത്യയിലുള്ള ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രമാണ് റദ്ദാക്കിയത്. വിദ്യാർഥികളുടെയും ഫാക്കൽറ്റിയുടെയും കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾക്ക് ഒരു ചട്ടക്കൂട് നൽകാൻ ധാരണാപത്രം സഹായിച്ചതായി ഐഐടി-റൂർക്കി പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ നയത്തെയും നയതന്ത്രപരമായ താൽപ്പര്യങ്ങളെയും ഐഐടി-റൂർക്കി ശക്തമായി പിന്തുണയ്ക്കും. ഒരു പ്രമുഖ സ്ഥാപനം എന്ന നിലയിൽ രാജ്യത്തിന്റെ മൂല്യങ്ങൾ, മുൻഗണനകൾ, സുരക്ഷാ പരിഗണനകൾ എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ വളർച്ചയ്ക്കും ആഗോള നിലനിൽപ്പിനും സംഭാവന ചെയ്യുന്ന അക്കാദമിക് സഹകരണങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഗവേഷണങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടും അക്കാദമിക് ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ആഗോള പങ്കാളികളുമായുള്ള സഹകരണം ഇൻസ്റ്റിറ്റ്യൂട്ട് സജീവമായി പിന്തുടരുന്നത് തുടരും ഐഐടി പ്രസ്താവനയിൽ അറിയിച്ചു.
മുമ്പ് ഇന്ത്യ–പാക് സംഘർഷങ്ങളെ കുറിച്ചുള്ള വാർത്തകളുടെ പേരിൽ ടർക്കിഷ് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മുമ്പ് ബ്ലോക്ക് ചെയ്തിരുന്നു.








0 comments