ഹിന്ദു വിവാഹം പവിത്രം; ഒരു വർഷത്തിനുള്ളിൽ വിവാഹമോചനം അനുവദിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‍രാജ് : ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും ഒരു വർഷത്തിനുള്ളിൽ വേർപിരിയൽ അനുവദിക്കില്ലെന്നും വിചിത്ര വാദവുമായി അലഹബാദ് ഹൈക്കോടതി. കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു വർഷത്തിനുള്ളിൽ വിവാഹമോചനം അനുവദിക്കുകയുള്ളുവെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.
ഹിന്ദുവിവാഹനിയമത്തിലെ 14-ാം വകുപ്പുപ്രകാരം കല്യാണം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ ബന്ധം വേർപെടുത്താനായി ഹർജി ഫയൽചെയ്യുന്നതിന് കടുത്ത നിയന്ത്രണമുണ്ടെന്ന് ജസ്റ്റിസ് അശ്വനി കുമാർ, ജസ്റ്റിസ് ഡെണാഡി രമേശ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. വിവഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച ഹർജിയിലായിരുന്നു വിധി. ശരൺപുരിലെ കുടുംബകോടതി ഇവരുടെ വിവാഹമോചന ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.









0 comments