കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; പാർട്ടിയിലുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഹിമാനിയുടെ മാതാവ് രംഗത്ത്

റോഹ്തക്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ കോൺഗ്രസ് പാർട്ടിയിലുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഹിമാനിയുടെ മാതാവ് രംഗത്ത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിൽ സ്യൂട്ട്കേസിലായിരുന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു മൃതദേഹമടങ്ങിയ സ്യൂട്ട്കേസ്. കോൺഗ്രസ് പ്രവർത്തകയും റോഹ്തക് ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്നു ഹിമാനി.
സ്യൂട്ട് കേസിൽ കണ്ടെത്തിയ മൃതദേഹം ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുത്തിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അഞ്ചു ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.









0 comments