ദേശീയ സുരക്ഷ സംബന്ധിച്ച ഉന്നതതല യോഗം ഇന്ന്

ഫയൽ ചിത്രം
ന്യൂഡൽഹി: ദേശീയ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11നാണ് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) നിർണായക യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് വിവരം. നേരത്തെ ചേർന്ന ഉന്നത തല യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്ക്ക് ശേഷം അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, ഇന്റലിജൻസ് ഏജൻസികൾ എന്നിവയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സൈനിക, ഇന്റലിജൻസ് മേഖലകളിലെ ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യും.
ഇന്റലിജൻസ് വിവരങ്ങൾ അവലോകനം ചെയ്യുക, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുക, വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കുള്ള നയതന്ത്ര മാർഗങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സ്വീകരിക്കേണ്ട തുടർ നടപടികളിലും ചർച്ചയുണ്ടാകും.








0 comments