ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും; ഒൻപത് പേരുടെയും ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ആരോപിച്ച് ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഷാദാബ് അഹ്മദ്, അത്തർ ഖാൻ, ഖാലിദ് സെയ്ഫി, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ- എന്നിവർക്കും ജാമ്യം അനുവദിച്ചില്ല. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണ് ഇവർ.
ജാമ്യം അനുവദിക്കാത്ത വിചാരണ കോടതി നടപടി ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020ലാണ് ഉമർ ഖാലിദിനെയും മറ്റുള്ളവരേയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.









0 comments