ഹെലികോപ്റ്റർ റോഡിൽ..! ഉത്തരാഖണ്ഡിൽ അടിയന്തര ലാൻഡിങ്

ഡെറാഡൂൺ: സാങ്കേതിക തകരാറുമൂലം ഉത്തരാഖണ്ഡിലെ റോഡിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി. കേദാർനാഥ് ധാമിലേക്ക് പോകുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്ററാണ് രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് എഡിജി ഡോ. വി മുരുകേശൻ പറഞ്ഞു.
ഹെലികോപ്റ്ററിനും സമീപത്തെ വീടുകൾക്കും റോഡില്‍ നിര്‍ത്തിയിട്ട കാറിനും റോഡിനുമെല്ലാം കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞമാസം ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറു യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. അതിർത്തി ജില്ലയായ ഉത്തരകാശിയിലെ ഗംഗാനാനിയിലായിരുന്നു അപകടം.









0 comments