ഹൃദയംകൊണ്ട് പാഞ്ഞ് ഹൈദരാബാദ് മെട്രോ

മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയവുമായി മെട്രോയില്‍ പുറപ്പെടുന്ന സംഘം
ഹൈദരാബാദ്:
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിൽ യുവാവിന്റെ "ഹൃദയ'വുമായി കുതിച്ചുപാഞ്ഞ് മെട്രോ. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് മെട്രോയില്‍ എൽബി നഗറിലെ ആശുപത്രിയിൽ നിന്ന് ലക്ഡി കാ പുലിലെ ആശുപത്രിയിലേക്കാണ് എത്തിച്ചത്.
ഡോക്ടര്‍മാരടങ്ങുന്ന സംഘവുമായി 13 സ്റ്റേഷനുകള്‍ക്കിടിയിലെ 13 കിലോമീറ്റര്‍ ദൂരം 13 മിനുട്ട് കൊണ്ടാണ് മറികടന്നതെന്ന് ഹൈദരാബാദ് മെട്രോ റെയിൽ അധികൃതര്‍ അറിയിച്ചു. തിരക്കേറിയ റോഡിലൂടെയുള്ള യാത്രയ്ക്ക് സമയമെടുക്കുമെന്നതിനാലാണ് മെട്രോ ട്രെയിനെ ആശ്രയിച്ചത്.









0 comments