പോലീസ് വാൻ തട്ടുകടയിലേക്ക് ഇടിച്ചുകയറി; ഡൽഹിയിൽ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

ന്യൂഡൽഹി: പോലീസ് വാൻ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ഡൽഹി റാം കൃഷ്ണ ആശ്രമം മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം. പ്രദേശത്ത് ചായക്കട നടത്തിയിരുന്ന ഘനശ്യാം തിവാരി എന്നയാളാണ് മരിച്ചത്. ഘനശ്യാമിന്റെ കടയ്ക്ക് നേരെ അമിതവേഗത്തിൽ വന്ന പോലീസ് വാൻ ഇടിച്ചുകയറ്റുകയായിരുന്നു. ഘനശ്യാം തൽക്ഷണം മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റോഡിലൂടെ പോയിരുന്ന പോലീസ് വാൻ പെട്ടെന്ന് നിയന്ത്രണം വിട്ട് ഘനശ്യാമിന്റെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാൻ ഓടിച്ചിരുന്ന ഉദ്യോഗസ്ഥൻ അബദ്ധത്തിൽ വേഗത കൂട്ടിയപ്പോൾ വാഹത്തനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. വാൻ ഓടിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പിസിആർ വാനിലും പോലീസ് സ്റ്റേഷൻ പരിസരത്തും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.









0 comments